Tuesday, 12 March 2013

ദൂരെ ദൂരെ വാനിലുയരാം


പല്ലവി

ദൂരെ ദൂരെ വാനിലുയരാം

മേലേ മേലേ മേഘ നിരയില്

ആടാം പാടാം കാറ്റിലുയരാം

നാമിന്നു വെണ് പ്രാവുപോല്

 

അനുപല്ലവി

കാറ്റിന്റെ കൂടെ ഉയരാം

താഴ്വാരമാകെ അലയാം (1)

കൂടണയാത്ത പക്ഷികള്നാം

കൂട്ടിനു പോരുന്നോ കൂടെ (1)

 

ചരണം

രാത്രി തന്യാമങ്ങള്നമുക്ക് സ്വന്തം

രാഗാര്ദ്രമായിന്നു പാടാം (1)

ആകാശ ദീപങ്ങള്അണയും വരെ

ആഘോഷമായിന്നു പാടാം (1)

 

No comments:

Post a Comment