പല്ലവി
വിട പറയുന്നു ഒരു പകല്‍ വീണ്ടും
കനലെരിയുന്നു മനമുരുകുന്നു
ഇല കൊഴിയുന്നു നിഴല്‍ അകലുന്നു
ഇരു ഹൃദയങ്ങള്‍ വഴി പിരിയുന്നു
അനുപല്ലവി
പ്രണയം തളിരിട്ട ഇടനാഴികളും
പറയയു വാന്‍ മറന്ന വാക്കുകളും
വിരലുകള്‍ കൈകോര്‍ത്ത വഴിയും
പിന്നെ നിറമെഴും ഒരു പിടി നാളുകളും
നിറമെഴും ഒരു പിടി നാളുകളും
ചരണം
പടിയിറങ്ങുമ്പോള്‍ വിടപറയുമ്പോള്‍
പിറകിലായ് അകലുന്നു വിങ്ങലുകള്
ഒരു നോക്കുപോലും നോക്കുവാന്‍ കഴിയാതെ
നിറ മിഴിയോടെ നാമകലുന്നു
നിറ മിഴിയോടെ നാമകലുന്നു
No comments:
Post a Comment