പല്ലവി
ദൂരെ ദൂരെ വാനിലുയരാം
മേലേ മേലേ മേഘ നിരയില്
ആടാം പാടാം കാറ്റിലുയരാം
നാമിന്നു വെണ് പ്രാവുപോല്
അനുപല്ലവി
കാറ്റിന്റെ കൂടെ ഉയരാം
ഈ താഴ്വാരമാകെ അലയാം (1)
കൂടണയാത്ത പക്ഷികള്‍ നാം
കൂട്ടിനു പോരുന്നോ കൂടെ (1)
ചരണം
രാത്രി തന് യാമങ്ങള്‍ നമുക്ക് സ്വന്തം
രാഗാര്ദ്രമായിന്നു പാടാം (1)
ആകാശ ദീപങ്ങള്‍ അണയും വരെ
ആഘോഷമായിന്നു പാടാം
(1)